സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി ഹേമമാലിനി: വ്യാപക പ്രതിഷേധം

33

 

സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി ഹേമമാലിനി. കര്‍ഷക നിയമത്തിന് എന്താണ് കുഴപ്പമെന്നാണ് എം.പിയുടെ ചോദ്യം. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ലെന്നും ഹേമമാലിനി അധിക്ഷേപിക്കുന്നു. വേറെ ആരുടെയോ നിര്‍ദേശമനുസരിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഹേമമാലിനി ആരോപിക്കുന്നു. ‘സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്’-ഹേമമാലിനി പറഞ്ഞു. കര്‍ഷക സമരത്തെ ബി.ജെ.പി നേതാക്കള്‍ ഇതിന് മുന്‍പും അധിക്ഷേപിച്ചിട്ടുണ്ട്.