HomeNewsShortവീണ്ടും ഇമെയില്‍ വിവാദം: ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം

വീണ്ടും ഇമെയില്‍ വിവാദം: ഹിലരി ക്ലിന്റനെതിരെ എഫ്ബിഐ അന്വേഷണം

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെയുള്ള ഇമെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ അറിയിച്ചു. ഹിലരിയുടെ സ്വകാര്യ മെയില്‍ സെര്‍വറില്‍ പുതുതായി കാണപ്പെട്ട ഇമെയില്‍ വിവരങ്ങളെക്കുറിച്ചാണ് അന്വേഷിക്കുകയെന്ന് എഫ് ബി ഐ വ്യക്തമാക്കി. തന്ത്രപ്രധാന ഇ മെയില്‍ സന്ദേശങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന ആരോപണത്തില്‍ ഹിലരി ക്ലിന്റനെതിരെ കുറ്റം ചുമത്തേണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ നേരത്തെ തീരുമാനിച്ചിരുന്നു.

 

 

 

എന്നാല്‍ ഹിലരിയുടെ സ്വകാര്യ മെയിലില്‍ വീണ്ടും ഇമെയിലുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണമെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ കണ്ടെത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ എന്താണെന്നോ ആരില്‍ നിന്ന് വന്നെന്നോ ആര്‍ക്കയച്ചെന്നോ വ്യക്തമാക്കുന്നില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇമെയില്‍ വിവരങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്ന ആരോപണം നേരത്തെ നേരിട്ട സാഹചര്യത്തിലാണ് ഹിലരിക്കെതിരെ എഫ് ബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

 

അതേസമയം ഹിലരിയുടെ മുഖ്യ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് കത്തുയര്‍ത്തിക്കാട്ടി ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവുമായി രംഗത്ത് വന്നു.

ഗൾഫിൽ വീട്ടുജോലിക്കാരിയുമായുള്ള യുവാവിന്റെ അവിഹിതബന്ധം ഭാര്യയെ വിളിച്ചു പറഞ്ഞത് വീട്ടിലെ തത്ത !

എന്റെ ശരീരത്തിനായി ആ സൂപ്പർസ്റ്റാർ നിരന്തരം ശല്യപ്പെടുത്തുന്നു ! നടി രാധിക ആപ്‌തെ യുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

അടിച്ചുപൂസായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികൾ !പൂസായി കാലിൽ നിൽക്കാനാവാതെ പെൺകുട്ടികൾ കാട്ടിക്കൂട്ടുന്നതു കണ്ട് റെയ്ഡിനെത്തിയ അധ്യാപകർ നടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments