HomeNewsShortഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അതിശക്തമായ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അതിശക്തമായ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി; ആളപായമില്ല

ഓസ്ട്രേലിയയിലെ മെല്‍ബണിന് സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9:15 മണിക്ക് നഗരത്തിന് കിഴക്ക് നൂറുകണക്കിന് കിലോമീറ്റര്‍ (മൈല്‍) അകലെ അനുഭവപ്പെട്ടു. ഭൂകമ്ബത്തിന്റെ തീവ്രത 5.8 രേഖപ്പെടുത്തിയ യുഎസ് ജിയോളജിക്കല്‍ സര്‍വേ 10 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായതായി അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ആസ്ത്രേലിയ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ നിരവജധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയല്‍ സംസ്ഥാനങ്ങളിലുടനീളം ഭൂചലനത്തിന്റെ പ്രകമ്ബനങ്ങളുണ്ടാവുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. ഭൂചലനം ആസ്ത്രേലിയയിലെ വളരെ അപൂര്‍വമായ സംഭവങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments