HomeNewsShortഡൽഹിയിൽ പ്രാണവായു കിട്ടാതെ 20 മരണം കൂടി: 200 പേരുടെ കൂടി ജീവൻ അപകടത്തിലെന്നു മുന്നറിയിപ്പ്

ഡൽഹിയിൽ പ്രാണവായു കിട്ടാതെ 20 മരണം കൂടി: 200 പേരുടെ കൂടി ജീവൻ അപകടത്തിലെന്നു മുന്നറിയിപ്പ്

ഡൽഹി ജയ്പുർ ഗോൾഡൺ ആശുപത്രിയിലും ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 20 പേരാണ് പ്രാണവയു ലഭിക്കാതെ മരിച്ചത്. 210 രോഗികൾ ചികിത്സയിലുണ്ടെന്നും പരമാവധി 30 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ആശുപത്രി വ്യക്തമാക്കി. ഡൽഹിയിലെ പല ആശുപത്രികളിലും സമാന സ്ഥിതിയാണെന്നാണ് സൂചന. ആശുപത്രികൾ രോഗികളെ നിർബന്ധിതമായി ഡിസ്ചാർജ് ചെയ്യുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments