HomeNewsShortജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ട; കേന്ദ്രവും സംസ്ഥാനവും പ്രളയക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന്...

ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ട; കേന്ദ്രവും സംസ്ഥാനവും പ്രളയക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

കാലവര്‍ഷം കേരളത്തില്‍ കനത്ത നാശം വിതച്ചെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിന് സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ വെള്ളമില്ലല്ലോ. അതിനാല്‍ മാറുന്നത് എന്തിനാണ് എന്ന ധാരണയൊന്നും പാടില്ല. താല്‍ക്കാലികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായാലും എല്ലാവരും മാറി നില്‍ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ശരിയായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും പ്രളയക്കെടുതി നേരിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും വെള്ളം കയറും. ആലുവയില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ വെള്ളം കയറിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ കൂടി മാറണം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments