HomeNewsShortപുതിയ പരിഷ്കാരവുമായി എസ്ബിഐ; 1300 ബ്രാഞ്ചുകളുടെ ഐഎഫ്‌എസ്സി കോഡുകളില്‍ മാറ്റം

പുതിയ പരിഷ്കാരവുമായി എസ്ബിഐ; 1300 ബ്രാഞ്ചുകളുടെ ഐഎഫ്‌എസ്സി കോഡുകളില്‍ മാറ്റം

എസ്ബിഐ 1300 ബാങ്ക് ബ്രാഞ്ചുകളുടെ ഐഎഫ്‌എസ്സി കോഡ് പരിഷ്കരിച്ചു. ബ്രാഞ്ച്കളുടെ പേര് മാറ്റുന്ന നടപടിയും ഏകദേശം പൂര്‍ത്തിയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് നടപടികള്‍ ആരംഭിച്ചത്. ഐഎഫ്‌എസ്സി കോഡ് പരിഷ്കരിച്ചത് അറിയാതെ പണമിടപാട് നടത്തുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ അന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓപ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നീ അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചത്. ഇതോടെ 23000 ബ്രാഞ്ചുകളായി വളര്‍ന്ന എസ്ബിഐ ലോകത്തെ വലിയ ബാങ്കുകളുടെ പട്ടികയില്‍ അദ്യ 50ല്‍ ഇടം പിടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments