HomeNewsShortകേണൽ സന്തോഷിന് വീരാദരവൊരുക്കി രാജ്യം: സംസ്കാരം പൂർണ്ണ ബഹുമതികളോടെ

കേണൽ സന്തോഷിന് വീരാദരവൊരുക്കി രാജ്യം: സംസ്കാരം പൂർണ്ണ ബഹുമതികളോടെ

വീരമൃത്യു വരിച്ച കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സ്വദേശമായ തെലങ്കാനയിലെ സൂര്യാപ്പേട്ടിൽ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നു. ധീരസൈനികന് രാജ്യത്തിന്റെ ആദരം അർപിച്ചുകൊണ്ട് പൂർണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സന്തോഷ് ബാബുവിന്റെ മൃതദേഹം ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ, ഐടി മന്ത്രി കെ.ടി രാമറാവു തുടങ്ങിവർ ഇവിടെയെത്തി ആദരാഞ്ജലികൾ അർപിച്ചു. തുടർന്ന് മൃതദേഹം സൂര്യാപേട്ടിനു സമീപം വിദ്യാനഗറിലെ വീട്ടിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments