HomeNewsShort10 പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിച്ചു കേന്ദ്ര സർക്കാർ: ഇനി ആകെ 12 പൊതുമേഖലാ...

10 പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിച്ചു കേന്ദ്ര സർക്കാർ: ഇനി ആകെ 12 പൊതുമേഖലാ ബാങ്കുകൾ

സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.

സർക്കാരിന്‍റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകൾ ഇവയാണ്:

കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കിൽ ഇനി മുതൽ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകളേയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments