HomeNewsShortബാലഭാസ്കറിന്റെ അപകടമരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ? അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എന്ന് സൂചന

ബാലഭാസ്കറിന്റെ അപകടമരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ? അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എന്ന് സൂചന

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്ബിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്ബി, സ്വര്‍ണ്ണക്കടത്തുകേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രകാശ് തമ്ബിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

പ്രകാശ് തമ്ബിയുടെയും ബാലഭാസ്‌കറിന്റെയും സാമ്ബത്തിക ഇടപാടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ പ്രകാശ് തമ്ബിയില്‍ നിന്നും സംഘം വിവരം ശേഖരിക്കും. സാമ്ബത്തിക ഇടപാടും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടസ്ഥലത്ത് അസ്വാഭാവികമായ ചിലത് കണ്ടെന്ന് ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രകാശ് തമ്ബിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കസ്റ്റഡിയില്‍ എടുക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments