HomeNewsShortകെ.പി.ശശികലയ്ക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു; ഇന്നുതന്നെ ശബരിമലയ്ക്കു പോകുമെന്ന് ശശികല

കെ.പി.ശശികലയ്ക്ക് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു; ഇന്നുതന്നെ ശബരിമലയ്ക്കു പോകുമെന്ന് ശശികല

കെ.പി.ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യം അനുവദിച്ചാല്‍ ഇന്ന് തന്നെ ശബരിമലയിലേക്ക് പോകുമെന്ന് ശശികല പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നു. മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പൊലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പൊലീസ് സ്റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് റാന്നി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായിരുന്നു. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments