ലോകത്ത് മാരകരോഗം പടരുന്നു: ജിപിഎംബിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്ത്

103

ലോകം ശ്വാസകോശ സംബന്ധമായ മാരകരോഗത്തിന്റെ പിടിയിലാകുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ലോകത്തിലെ എട്ടുകോടി ജനങ്ങള്‍ മരിക്കുകയും ലോകസമ്പദ് വ്യവസ്ഥയുടെ അഞ്ച് ശതമാനം പാഴാകുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്‍ ഡയറക്ടര്‍ജനറലും നോര്‍വേയുടെ മുന്‍ പ്രധാനമന്ത്രിയുമായ ഡോ. ഗ്രോ ഹാലം, അന്താരാഷ്ട്ര റെഡ്‌ക്രോസ് സൊസൈറ്റിയുടെ സെക്രട്ടറി ജനറല്‍ എല്‍ഹാജ് അസ് സി എന്നിവര്‍ കോ ചെയര്‍മാന്മാരായിട്ടുള്ള ഗ്ലോബല്‍ പ്രിപ്പേര്‍ഡ്‌നസ് മോണിറ്ററിംഗ് ബോര്‍ഡി (ജിപിഎംബി) ന്റെ അപകടസാധ്യത നിറഞ്ഞ ലോകം (എ വേള്‍ഡ് അറ്റ് റിസ്‌ക്) എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ 18 നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ കെടുതി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

കടപ്പാട്: ജനയുഗം