ഹൗഡി മോദി’ കൂടിക്കാഴ്ചയ്ക്കായി മോദി അമേരിക്കയിൽ: ട്രംപുമായി കൂടിക്കാഴ്ച തിങ്കളാഴ്ച്ച

98

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് തുടങ്ങും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ പ്രധാനമന്ത്രി വേദി പങ്കിടും. ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ 27-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തിങ്കളാഴ്ചയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച. അതിന് തൊട്ടുപിറ്റേന്ന്, ചൊവ്വാഴ്ച, ട്രംപ് മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

ഹൗഡി മോദി പരിപാടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ – അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വ്യക്തമാക്കി. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരം ഇതിലൂടെ രാജ്യത്തിന് കൈവരുമെന്നും മോദി പറഞ്ഞു.