ഈ ഓണക്കാലത്ത് കാത്തിരിക്കുന്നത് വൻ ദുരന്തം; മുന്നറിയിപ്പുമായി എക്‌സൈസ് ഇന്റലിജന്‍സ്

ഓണക്കാലത്ത് സംസ്ഥാനത്ത് വിഷ മദ്യ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് ഇന്റലിജന്‍സ്. മലപ്പുറത്തും കോഴിക്കോടും വിഷ മദ്യ ദുരന്തമുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

പുതിയ മദ്യനയത്തെ തുടര്‍ന്ന് മലപ്പുറത്ത് 197 കള്ളുഷാപ്പുകളും തുറന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും ബിനാമി പേരിലാണ്. യഥാര്‍ത്ഥ നടത്തിപ്പുകാര്‍ പിന്നില്‍ നിന്ന് ഷാപ്പിലെ ജീവനക്കാരുടേയോ ഡ്രൈവര്‍മാരുടേയോ പേരിലാക്കിയാണ് കള്ളുഷാപ്പുകള്‍ നടത്തുന്നത്.