HomeNewsLatest Newsഅറസ്റ്റു ചെയ്യുകയോ പാസ്‌പോർട്ട് റദ്ദാക്കുകയോ ചെയ്താൽ ഒരു രൂപപോലും തിരികെ ലഭിക്കില്ലെന്ന് വിജയ് മല്യ

അറസ്റ്റു ചെയ്യുകയോ പാസ്‌പോർട്ട് റദ്ദാക്കുകയോ ചെയ്താൽ ഒരു രൂപപോലും തിരികെ ലഭിക്കില്ലെന്ന് വിജയ് മല്യ

തന്നെ അറസ്റ്റ് ചെയ്യുകയോ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ ചെയ്യുന്നതുമൂലം ബാങ്കുകള്‍ക്ക് ഒരു രൂപപോലും തിരികെ കിട്ടുകയില്ലെന്നു വിജയ് മല്യ. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന രാജ്യാന്തര വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം. ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് സുരക്ഷിതം. നിലവില്‍ യുകെ വിട്ടു പോകാന്‍ ഒരു പദ്ധതിയും തനിക്കില്ലെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു. ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വായ്പാ തുക അടച്ചുതീര്‍ക്കണമെന്നാണ് എന്റെയും ആഗ്രഹം. എന്നാല്‍ ബാങ്കുകള്‍ പറയുന്നതുപോലുള്ള വലിയ തുക അടയ്ക്കാനാവില്ല. വായ്പാ കുടിശിക എത്രയെന്നു ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ അത് തനിക്ക് തങ്ങാന്‍ കഴിയുന്നതായിരിക്കണമെന്നും മല്യ പറഞ്ഞു. വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിക്കളഞ്ഞുവെന്നും മല്യ കുറ്റപ്പെടുത്തി.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments