HomeNewsLatest Newsകേരളത്തിലെ മുതിര്‍ന്ന മൂന്നു നേതാക്കൾ തെറ്റുതിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്നത് വൻ കാലാപം; വി.ഡി.സതീശന്‍

കേരളത്തിലെ മുതിര്‍ന്ന മൂന്നു നേതാക്കൾ തെറ്റുതിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ വരാനിരിക്കുന്നത് വൻ കാലാപം; വി.ഡി.സതീശന്‍

കോൺഗ്രസിലെ മുതിര്‍ന്ന മൂന്നു നേതാക്കൾ തെറ്റുതിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ രംഗത്ത്. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും പരാജയപ്പെട്ടിരിക്കയാണ് . യോജിച്ചു നില്‍ക്കാത്തതിനാലാണു വീഴ്ച സംഭവിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ മാത്രം മാറ്റുന്നതു ശരിയല്ലെന്ന ഹൈക്കമാന്‍ഡ് അഭിപ്രായത്തോടു തനിക്കു യോജിപ്പാണെന്നും സതീശന്‍ പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസവും സതീശന്‍ മറച്ചുവച്ചില്ല. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു. തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തിയെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ഇടപാടുകാർക്കൊപ്പം കിടക്ക പങ്കിടുന്നത് സ്വന്തം കുട്ടിയുമൊത്ത്; ചെങ്ങന്നൂരിൽ ചേച്ചിയും അനിയത്തിയും നടത്തുന്ന പെൺവാണിഭം !

ഗോവിന്ദചാമിയുടെ പിന്നിൽ യഥാർത്ഥത്തിൽ ആരാണ്? സൗമ്യ വധക്കേസ്സിൽ ഗോവിന്ദചാമിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ആളൂരിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments