HomeNewsLatest Newsകോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടം: രണ്ട് പേർ മരിച്ചു

കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടം: രണ്ട് പേർ മരിച്ചു

 

ഇന്നലെ കോട്ടയത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്. കാർ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല ചെമ്പൻപ്ലാക്കൽ ചാൾസ് (32) മരിച്ചു. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു. ആശിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്ക് പറ്റിയ മറ്റുളളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments