HomeNewsLatest Newsകേരളത്തിൽ ഗതാഗതം സാധാരണ നിലയിലേക്ക്; കെഎസ്ആര്‍ടിസി എല്ലാ റൂട്ടുകളിലേക്കും സര്‍വീസ് നടത്തുന്നു; എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി

കേരളത്തിൽ ഗതാഗതം സാധാരണ നിലയിലേക്ക്; കെഎസ്ആര്‍ടിസി എല്ലാ റൂട്ടുകളിലേക്കും സര്‍വീസ് നടത്തുന്നു; എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി

പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ജനശതാബ്ദി, ഐലന്‍ഡ് എക്‌സ്പ്രസുകള്‍ മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. രാത്രിയോടെ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്‍ റെയില്‍വെ. കേരള എക്‌സ്പ്രസ്, മുംബൈ-കന്യാകുമാരി എക്‌സ്പ്രസ് തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നുണ്ടാകും. തിരുവനന്തപുരം-ഭുവനേശ്വര്‍ പ്രത്യേക ട്രെയിനും ഇന്നുണ്ടാകും. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി. കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വൈകീട്ട് 5 മണിവരെ സര്‍വീസ് നടത്തും. അതേസമയം, കെഎസ്ആര്‍ടിസിയും എല്ലാ റൂട്ടുകളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ നിന്ന് അടൂര്‍, കോട്ടയം, തിരുവനന്തപുരം റൂട്ടിലേക്ക് സര്‍വീസ് തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments