HomeNewsLatest Newsമഹാരാഷ്ട്രയില്‍ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി; നിരവധി ആളുകൾക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി; നിരവധി ആളുകൾക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി. നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസാണ് പാളം തെറ്റിയത്. മഹാരാഷ്ട്രയിലെ കല്യാണിന് സമീപം വെച്ചാണ് ട്രെയിന്‍ പാളംതെറ്റിയത്. 80 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു. എഞ്ചിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. രാവിലെ 6.30ഓടെയായിരുന്നു അപകടം. വസിന്ദ്-അസങ്കോണ്‍ സ്‌റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. പത്ത് ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments