HomeNewsLatest Newsടോക്കിയോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ പുരുഷ ടീം ക്വാർട്ടറിൽ: ഫെൻസിംഗിൽ ഇന്ത്യ പുറത്ത്

ടോക്കിയോ ഒളിമ്പിക്സ്: അമ്പെയ്ത്തിൽ പുരുഷ ടീം ക്വാർട്ടറിൽ: ഫെൻസിംഗിൽ ഇന്ത്യ പുറത്ത്

പുരുഷൻമാരുടെ ആ‍ർച്ചറി ടീം വിഭാഗത്തിലെ എലിമിനേറ്റർ റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ജയം സ്വന്തമാക്കി. കസാഖിസ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്. ഇന്ത്യയ്‌ക്കായി അതാനുദാസ്, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്. രാവിലെ 10.15നാണ് ക്വാർട്ടർ ഫൈനൽ. അതേസമയം ടേബിൾ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസിൽ ശരത് കമല്‍ വിജയിച്ചു. രണ്ടാം റൗണ്ടിൽ പോർച്ചുഗൽ താരം തിയാഗോയെ തോൽപിച്ചു. എന്നാൽ ഫെൻസിംഗിൽ ഇന്ത്യയുടെ ഭവാനി ദേവി പുറത്തായി. രണ്ടാം റൗണ്ടിൽ ഫ്രാന്‍സിന്‍റെ ലോക മൂന്നാം നമ്പര്‍ താരമായ മനോൻ ബ്രനറ്റിനോട് താരം തോറ്റു. സ്‌കോർ 15-7. പുലർച്ചെ നടന്ന ആദ്യ റൗണ്ടിൽ ടൂണീഷ്യൻ താരം നാദിയാ ബെൻ അസീസിയെ അനായാസം തോൽപിച്ച് ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു. സ്‌കോർ 15-3. ഒളിംപിക്‌സ് ഫെന്‍സിംഗില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ താരമാണ് ഭവാനി ദേവി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments