HomeNewsShortഅമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞു കയറി ഇടിച്ച് 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം !

അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞു കയറി ഇടിച്ച് 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം !

ബസ്സിന് മുന്നിൽ റോഡരികിലായി കിടന്നുറങ്ങിയിരുന്ന ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞു കയറി ഇടിച്ച് 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം.
ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.

ഹരിയാണയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ വെച്ച് ബ്രേക്ക് ഡൗൺ ആയി. യാത്ര മുടങ്ങിയതിനെതുടർന്ന് തൊഴിലാളികൾ ബസ്സിൽ നിന്നിറങ്ങി റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു.

ഈ വഴി അമിതവേഗതയിലെത്തിയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസ്സിന് പിറകിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികൾക്ക് മുകളിലൂടെ കയറിയിറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments