വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു; നടപടി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായി

വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തൃപ്തി ദേശായി ഇവിടെ ഇന്നു സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷിര്‍ദി ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്‌നഗര്‍ എസ്പിക്ക് ഇവര്‍ കത്തയച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.