HomeNewsLatest Newsസര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയായി പാര്‍ലമെന്റ് ആക്രമിക്കാന്‍ ജെയ്‌ഷെ മുഹമ്മദിന് ഐഎസ്‌ഐ നിര്‍ദ്ദേശം; ഡൽഹി കനത്ത ജാഗ്രതയിൽ

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയായി പാര്‍ലമെന്റ് ആക്രമിക്കാന്‍ ജെയ്‌ഷെ മുഹമ്മദിന് ഐഎസ്‌ഐ നിര്‍ദ്ദേശം; ഡൽഹി കനത്ത ജാഗ്രതയിൽ

ദില്ലി: ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിനു പകരമായി പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഒരിക്കല്‍ കൂടി ആക്രമിക്കുന്നതിന് പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള ഭീകരരുടെ നീക്കം പരാജയപ്പെട്ടാല്‍ രാരാജ്യത്തെ മറ്റ് സുപ്രധാന സ്മാരകങ്ങള്‍ ലക്ഷ്യം വയ്ക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍, സിഐഡികള്‍, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

 

 

പാക് ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയ്ക്ക് പകരം ചോദിക്കാന്‍ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടിയായി പാക് ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ . ഗുജറാത്ത്, ജമ്മു കശ്മീര്‍ എന്നിവയുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ഹൃദയാഘാതം ഉണ്ടാകുന്നതിനു മുപ്പതു ദിവസം മുൻപേ ശരീരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അറിയൂ…. രക്ഷപ്പെടാം !

ഇറാഖിൽ നിന്നും തിരിച്ചുവന്ന മലയാളിയായ ഐ എസ് അനുഭാവി തൊടുപുഴക്കാരൻ ഹാജാ മൊയ്‌തീൻ വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടും !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments