തോമസ് ചാഴികാടനു വേണ്ടി അയർലണ്ടിൽ ഗാനചിത്രീകരണവുമായി പ്രചാരണത്തിനിറങ്ങി കോട്ടയം നിവാസികൾ

181

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനു വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് അയര്‍ലണ്ടിലെ കോട്ടയം നിവാസികളുടെ ഒരു സമ്മേളനം ഏപ്രില്‍ 8 തിങ്കള്‍ രാവിലെ 10.30 ന് താലയില്‍ അലക്‌സ് വട്ടുകളത്തിന്റെ വസതിയില്‍ ചേരും.

പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഒ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍, കെ എം സി സി അയര്‍ലണ്ട് പ്രസിഡണ്ട് ഫവാസ് മാടശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജെയ്മോന്‍ കിഴക്കേക്കാട്ടില്‍ സ്വാഗതവും ബിജു പള്ളിക്കര നന്ദിയും പറയും. തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ദ്ധം തയാറാക്കുന്ന ഗാനത്തിന്റെ ചിത്രീകരണവും അന്ന് നടക്കും.

എല്ലാ ജനാധിപത്യ വിശ്വാസികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്
ബിജു വെട്ടിക്കനാല്‍ :0868943859
സിറിള്‍ തെങ്ങുംപള്ളില്‍ :0877565559
മാത്യൂസ് ചേലക്കല്‍ :0876369380.