HomeNewsLatest Newsവിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജെയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാന്‍ നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വിദ്വേഷ പരാമര്‍ശം; ശോഭാ കരന്തലജെയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാന്‍ നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

തമിഴ്‌നാടിനും കേരളത്തിനും എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെയ്ക്ക് എതിരെ നടപടി സ്വീകരിയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിര്‍ദേശം നല്‍കിയത്. വിവാദം അവസാനിപ്പിയ്ക്കാന്‍ ശോഭ കരന്തലജെ തമിഴ് ജനതയോടെ മാപ്പു പറഞ്ഞെങ്കിലും ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ആളുകള്‍ കര്‍ണാടകയില്‍ എത്തി ആസിഡ് ആക്രമണം നടത്തുന്നുവെന്നും തമിഴ്‌നാട്ടുകാര്‍ കര്‍ണാടകയില്‍ സ്‌ഫോടനം നടത്തുന്നുവെന്നുമാണ് ശോഭ കരന്തലജെ ആരോപിച്ചത്. പ്രസ്താവന വിവാദമായതോടെ തമിഴ്ജനതയോട് മാപ്പ് ചോദിക്കുന്നതായി ശോഭ കരന്തലജെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ രൂക്ഷ വിമര്‍ശനത്തോട് കൂടിയായിരുന്നു കുറിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments