HomeNewsLatest Newsപാക് ഭീകരർ ഇന്ത്യയിൽ ചാവേറാക്രമണത്തിന് ഒരുങ്ങുന്നുവെന്നു മുന്നറിയിപ്പ്; രാജ്യമെങ്ങും കനത്ത സുരക്ഷ

പാക് ഭീകരർ ഇന്ത്യയിൽ ചാവേറാക്രമണത്തിന് ഒരുങ്ങുന്നുവെന്നു മുന്നറിയിപ്പ്; രാജ്യമെങ്ങും കനത്ത സുരക്ഷ

ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ ആക്രമണം നടത്തിയേക്കുമെന്നുമാണു മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിര്‍ത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. പാക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണ നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു വിവരം.
മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പ്രത്യേക ഭീകരാക്രമണം നടത്തുന്നതിനാണ ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ സൂചന. തിരക്കേറിയ സ്ഥലങ്ങളില്‍ വലിയ ശക്തിയേറിയ സ്‌ഫോടനമോ ചാവേറാക്രമണോ നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രമുഖ ഹോട്ടലുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷ ശക്തമാക്കിയതിനൊപ്പം പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്.fb-copy13 മാസം തുടർച്ചയായി പുരുഷബീജം കഴിച്ച കോളേജ് വിദ്യാത്ഥിനി തന്റെ ശരീരത്തിനുണ്ടായ അനുഭവം വെളിപ്പെടുത്തുന്നു !! വീഡിയോ കാണാം

ചപ്പാത്തി നമ്മെ നയിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെ 9 ഗുരുതര രോഗത്തിലേക്ക് !! 15 വർഷത്തെ ഗവേഷണത്തിനു ശേഷം ഈ ഹൃദ്രോഗവിദഗ്ധൻ പറയുന്നത് വായിക്കൂ

ജീവിതശൈലീ രോഗങ്ങൾ മൃഗങ്ങൾക്കു വരാത്തത് എന്തുകൊണ്ട് ? വെള്ളം കുടിക്കുന്നതിലെ ഈ 4 നിയമങ്ങൾ അവ പാലിക്കുന്നതുകൊണ്ടാണ് !!

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments