പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടി തടയാന്‍ വ്യത്യസ്തമായ ഉത്തരവുമായി അധികൃതർ

പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികള്‍ ഷൂസോ ഷോക്‌സോ ധരിക്കരുത്, പകരം ചെരുപ്പ് മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാന്‍ വ്യത്യസ്തമായ ഉത്തരവിറക്കി ബീഹാര്‍ സര്‍ക്കാര്‍. ഈ വര്‍ഷം ഫെബ്രുവരി 28നാണ് പരീക്ഷ.

കോപ്പിയടി തടയുന്നതിനും കോപ്പിയടിക്കുന്നവരെ പിടികൂടുന്നതിനും ഉത്തരവ് സഹായിക്കുമെന്നാണ് അധ്യാപകരും പറയുന്നത്. ബീഹാറില്‍ 1,418 കേന്ദ്രങ്ങളിലായി 16,60,609 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.

ബീഹാര്‍ സ്‌കൂള്‍ പരീക്ഷ ബോര്‍ഡ് (ബിഎസ്ഇബി) നിരോധിച്ച റബ്ബര്‍, കട്ടര്‍ മറ്റ് ഉപകരണങ്ങളൊന്നും തന്നെ പരീക്ഷ ഹാളില്‍ കൊണ്ടുപോകാന്‍ പാടില്ല.