HomeNewsLatest Newsകയ്പമംഗലം സീറ്റ് ടി എൻ പ്രതാപൻ ചോദിച്ചുവാങ്ങിയതോ?

കയ്പമംഗലം സീറ്റ് ടി എൻ പ്രതാപൻ ചോദിച്ചുവാങ്ങിയതോ?

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കയ്പംഗലം സീറ്റ് ടി.എൻ. പ്രതാപൻ ചോദിച്ചുവാങ്ങിയതാണെന്ന് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങിയാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്നായിരുന്നു ഇന്ന് രാവിലെ പ്രതാപൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കൊടുങ്ങല്ലൂരിന് പകരം കയ്പമംഗലം സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് പ്രതാപൻ കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ രാഹുൽ വായിച്ചതായും വാർത്തകളുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഉള്ളതിനാൽ കയ്പമംഗലത്ത് ജയസാധ്യതയുണ്ടെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വരുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പ്രതാപൻ നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുവാക്കൾക്ക് അവസരം ലഭിക്കാൻ വേണ്ടിയാണ് താൻ മാറിനിൽക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments