HomeNewsLatest Newsവിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും വിജിലന്‍സ് ടി ബ്രാഞ്ചിനെ ഒഴിവാക്കാനുള്ള സര്‍ക്കാർ നീക്കത്തിന് തിരിച്ചടി

വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും വിജിലന്‍സ് ടി ബ്രാഞ്ചിനെ ഒഴിവാക്കാനുള്ള സര്‍ക്കാർ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിന്റെ പരിധിയിലാക്കി വിവരാവകാശനിയമത്തിന് പുറത്താക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിന് തിരിച്ചടി. പരാതിയോ രഹസ്യവിവരമോ നല്‍കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍, കേസന്വേഷണത്തിലെ രഹസ്യ സ്വഭാവം ഉറപ്പുവരുത്താനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രവൃത്തികള്‍, അന്വേഷണതന്ത്രങ്ങള്‍, അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങള്‍, മൊഴികള്‍ തുടങ്ങി വിവരാവകാശനിയമത്തിലെ എട്ടാംവകുപ്പ് അനുശാസിക്കുന്നവ മാത്രം വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയാല്‍ മതിയെന്ന് നിയമസെക്രട്ടറി ബി.ജെ. ഹരീന്ദ്രനാഥ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

 

 

 

ടി ബ്രാഞ്ചിനെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ നേരത്തേയുള്ള ഉത്തരവ് അസാധുവാക്കാനും അദ്ദേഹം ശുപാര്‍ശ ചെയ്തു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന ഉത്തരവ് ഒരു ഉദ്യോഗസ്ഥനും ഇറക്കാനാവില്ലെന്നാണ് നിയമസെക്രട്ടറി നിലപാടെടുത്തത്. സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയേ മതിയാവൂ. മന്ത്രിമാരും മുന്‍മന്ത്രിമാരും സിവില്‍സര്‍വീസുകാരും പ്രതികളായ കേസുകള്‍ ഒഴിവാക്കാനാവില്ല. അതിനാല്‍ ടി ബ്രാഞ്ചിന്റെ പരിധി വ്യക്തമായി നിര്‍വചിച്ച് ഉത്തരവിറക്കാനാണ് നിയമവകുപ്പിന്റെ ശുപാര്‍ശ.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments