കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി; സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി.പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുരേന്ദ്രന്‍ പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്.എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയില്‍ 52 കാരിയെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി. കേസില്‍ 13ന്നാം പ്രതിയാണ് സുരേന്ദ്രന്‍.