HomeNewsLatest Newsഒന്നര ലക്ഷം രൂപയുടെ ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

ഒന്നര ലക്ഷം രൂപയുടെ ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

കഞ്ചാവ് പാക്കറ്റുകളും ലഹരി ഗുളികകളുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. ഈറോഡ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇന്ന് രാവിലെ എട്ടരയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ കുടുക്കിയത്.ചാവക്കാട്, നിലമ്ബൂര്‍ സ്വദേശികളാണ് പിടിയലായവര്‍. ഡി.ജെ പാര്‍ട്ടികള്‍ക്കും ഇവര്‍ ഗുളികള്‍ എത്തിക്കാറുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ലഹരി മരുന്നുകള്‍ എത്തിക്കുന്ന പ്രധാന സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പിടിയിലായത്. ഇവര്‍ ആഴ്ചയില്‍ രണ്ട് ദിവസം നാട്ടിലെത്തി ലഹരി മരുന്നുകള്‍ വിതരണം ചെയ്യാറുണ്ട്. പിടിയിലായവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരക്കി.
ഒന്നര ലക്ഷത്തോളം വില വരുന്ന നൂറോളം നൈട്രോസെപാം ഗുളികകളും കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments