HomeNewsLatest Newsഡ്രില്‍ പരിശീലനത്തിനിടെ കെട്ടിടത്തില്‍ നിന്നും വീണു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഡ്രില്‍ പരിശീലനത്തിനിടെ കെട്ടിടത്തില്‍ നിന്നും വീണു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

പരിശീലനത്തിനിടെ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു. കോയമ്ബത്തൂരിലെ കലൈ മകള്‍ ആര്‍ട്ട്​സ്​ ആന്‍റ്​ സയന്‍സ്​ കോളജിലെ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ലോകേശ്വരി (19)യാണ്​ മരിച്ചത്​. ചാടുന്നവരെ പരിക്കേല്‍ക്കാതെ പിടിക്കാന്‍ ​താഴെ വലപിടിച്ചിരുന്നുവെങ്കിലും കെട്ടിടത്തി​​െന്‍റ അരികില്‍ തട്ടി ലോകേശ്വരി വലയില്‍ നിന്നും മാറി വീണു. പെണ്‍കുട്ടിയെ പെട്ടന്ന്​ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

വ്യാഴാഴ്​ച വൈകിട്ട്​ നാലുമണിയോടെയാണ്​ സംഭവം. അപകട സാധ്യതയുള്ളപ്പോള്‍ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുന്നതെങ്ങനെയെന്ന്​ കാണിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്. രണ്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന്​ താഴേക്ക്​ ചാടാന്‍ ​പരിശീലകന്‍ അറുമുഗന്‍ ആവശ്യപ്പെ​െട്ടങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന്​ ഇയാള്‍ പെണ്‍കുട്ടിയെ​ തള്ളിയിടുകയായിരുന്നു. എന്നാല്‍ തള്ളലി​​െന്‍റ ആഘാതത്തില്‍ ഒന്നാംനിലയില്‍ തലയിടിച്ച ​ശേഷം നിലത്തേക്ക്​ തെറിച്ച​ു വീഴുകയായിരുന്നു. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments