HomeNewsLatest Newsനടന്‍ ശ്രീനിവാസൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ

നടന്‍ ശ്രീനിവാസൻ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ

ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ മൂലം  നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ എംഐസിയുവില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. എന്നാല്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഭിനയത്തിനു പുറമെ, തിരക്കഥയിലും സംവിധാനത്തിലും പ്രതിഭ ചാർത്തി ആളാണ് ശ്രീനിവാസന്‍. അടുത്തകാലത്തായി സാമൂഹിക വിഷയങ്ങളിലും ഇടപെട്ടിരുന്നു. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള വ്യക്തി കൂടിയാണ് ശ്രീനിവാസൻ. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടി അവതരിപ്പിക്കുന്നതാണ് ശ്രീനിവാസന്റെ സിനിമകളിലെ കഥാപാത്രങ്ങളുടെ രീതി. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മക്കളായ വീനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്കെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments