HomeNewsShortവാഹനപണിമുടക്ക് സമ്പൂർണ്ണം; കെ.എസ്‌.ആര്‍.ടി.സിയും ഓടാതായതോടെ നട്ടംതിരിഞ്ഞു യാത്രക്കാർ

വാഹനപണിമുടക്ക് സമ്പൂർണ്ണം; കെ.എസ്‌.ആര്‍.ടി.സിയും ഓടാതായതോടെ നട്ടംതിരിഞ്ഞു യാത്രക്കാർ

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ട്രേഡ്‌ യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും ഇന്നു സംയുക്‌ത പണിമുടക്ക്‌ നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണു പണിമുടക്ക്‌. കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരും പണിമുടക്കുന്നതോടെ ഗതാഗതം പാടേ തടസപ്പെടും. സ്വകാര്യവാഹനങ്ങളെ തടയില്ലെന്നു സമരസമിതി അറിയിച്ചു.

പണിമുടക്ക്‌ ഒഴിവാക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാരുമായി ഇന്നലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഓട്ടോ, ടാക്‌സി എന്നിവയ്‌ക്കു പുറമേ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കും. സ്‌പെയര്‍ പാട്‌സ്‌ കടകളും വര്‍ക്ക്‌ ഷോപ്പുകളും അടച്ചിടും. എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തിനിറങ്ങുമ്പോള്‍ ബി.എം.എസ്‌. വിട്ടുനില്‍ക്കും. കെ.എസ്‌.ആര്‍.ടി.സിയില്‍ മതിയായ കാരണങ്ങളില്ലാതെ അവധി നല്‍കരുതെന്നും പോലീസ്‌ സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി. ഉത്തരവിട്ടിട്ടുണ്ട്‌. സര്‍വകലാശാലകള്‍ എഴുത്തുപരീക്ഷകള്‍ മാറ്റി. എന്നാല്‍, പി.എസ്‌.സി. പരീക്ഷകള്‍ക്കു മാറ്റമില്ല. എം.ജി. സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

കേരള സര്‍വകലാശാല മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതിയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല. കാലിക്കറ്റ്‌ സര്‍വകലാശാല ഇന്നു നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതിയും വെബ്‌സൈറ്റില്‍. മറ്റു തീയതികളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടക്കുന്ന എല്ലാ പരീക്ഷകളും (ബി.പി.എഡ്‌/എം.പി.എഡ്‌. ഒഴികെ) 25-ലേക്കാണ്‌ മാറ്റിയത്‌. സമയത്തില്‍ മാറ്റമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments