HomeNewsLatest Newsകുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സെക്‌സ് പാവകള്‍ വരുന്നു !

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സെക്‌സ് പാവകള്‍ വരുന്നു !

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ സെക്‌സ് പാവകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിനെതിരെ ജപ്പാനില്‍ വ്യാപക പ്രതിഷേധം. ജാപ്പനീസ് കമ്പനിയായ ട്രോട്ട്‌ലയാണ് സെക്‌സ് പാവകള്‍ പുറത്തിറക്കുന്നത്. ആയിര കണക്കിന് ആളുകളാണ് ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. കുട്ടികളോട് ലൈംഗികാകര്‍ഷണം തോന്നുന്നവരെ ലക്ഷ്യമിട്ടാണ് സെക്‌സ് പാവകള്‍ പുറത്തിറക്കുന്നത്. ഇതുവഴി കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനാകുമെന്നാണ് ഇതിനെ പിന്തുണയ്‌ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പാവകള്‍ പുറത്തിറക്കുന്നതും വില്‍ക്കുന്നതും ലൈംഗിക മനോവൈകൃതമുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഇത്തരക്കാര്‍ക്ക് വേണ്ടത്, മാനസിക ചികില്‍സയാണെന്നും ഇവര്‍ പറയുന്നു. ഇത്തരം സെക്‌സ് പാവകളുടെ ഉപയോഗം വഴി കുട്ടികള്‍ക്കെതിരായ വൈകൃതങ്ങള്‍ വര്‍ദ്ധിക്കാന്‍ മാത്രമെ ഇടയാകുവെന്നും ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ഇതിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സെക്‌സ് പാവകള്‍ വ്യാപകമാകുന്നതോടെ കുട്ടികള്‍ അതിക്രമത്തില്‍നിന്ന് രക്ഷപ്പെടുമെന്നാണ് ഇത്തരക്കാർ വാദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments