HomeNewsLatest Newsഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഞൊടിയിടയിൽ കെട്ടിപ്പിടിച്ച് ചുംബിച്ച് അപ്രത്യക്ഷനാകും; 'സീരിയൽ കിസ്സർ' യുവാവിനെ പേടിച്ച്...

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഞൊടിയിടയിൽ കെട്ടിപ്പിടിച്ച് ചുംബിച്ച് അപ്രത്യക്ഷനാകും; ‘സീരിയൽ കിസ്സർ’ യുവാവിനെ പേടിച്ച് യുവതികളും പെൺകുട്ടികളും !

സീരിയൽ കിസ്സറിന്റെ ചുംബനപ്പേടിയില്‍ യുവതികളും പെണ്‍കുട്ടികളും. ഞൊടിയിടയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന അജ്ഞാതന്‍ പോലീസിനും പൊതുജനത്തിനു തലവേദന ആയിരിക്കുകയാണ്. പൊലീസില്‍ അടക്കം നിരവധി പരാതികള്‍ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സീരിയല്‍ കില്ലറെ പോലെ സിരിയല്‍ കിസ്സറെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാദേശിക മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച്‌ അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. മാര്‍ച്ച്‌ 10 നാണ് ആരോഗ്യ പ്രവര്‍ത്തക ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്ബോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്. പ്രതിയെ പിടികൂടാൻ പോലീസ് വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments