”കൈക്കുഞ്ഞുമായി അഭിനയിക്കാൻ വന്ന അവളോട് എനിക്കെന്തു ദേഷ്യം” ? ബിജു മേനോൻ നടി സംവൃതയെക്കുറിച്ച് പറയുന്നതിങ്ങനെ:

30

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു സംവൃത സുനിൽ.വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും മാറി നിന്ന സംവൃത നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് തിരിച്ചുവന്നത്. പിന്നീട് സത്യം പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ എന്ന സിനിമയില്‍ ബിജു മേനോന്റെ ഭാര്യയായി അഭിനയിച്ചു. സംവൃതയ്‌ക്കൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞതിങ്ങനെ:

സംവൃത എന്ന നടിയില്‍ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം എന്താണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. അങ്ങിനെ ഒന്നില്ല എന്ന് ബിജു മേനോന്‍ പറഞ്ഞു. കാരണം ഞങ്ങളുടെ ആവശ്യം ആയിരുന്നു, സംവൃത ഈ സിനിമയ്ക്ക് വരണം എന്നത്. തന്റെ കുഞ്ഞു കുട്ടിയും ആയിട്ടാണ് സംവൃത വന്നത്. സത്യം പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാഹിയില്‍ വച്ച് ആയിരുന്നു. നല്ല ചൂട് കാലമായിരുന്നു. ആ ചൂടത്ത് കുഞ്ഞിനെയും കൊണ്ട് അത്രയും ദൂരം വന്ന് സംവൃത അഭിനയിക്കാന്‍ കാരണം സിനിമയുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ഫിനാന്‍ഷ്യലായി എന്തെങ്കിലും മോഹിച്ചോ, ഫെയിം മോഹിച്ചോ അല്ല. വന്നു, എല്ലാ കാര്യങ്ങളിലും നന്നായി സഹകരിച്ചു, അഭിനയിച്ചു തിരിച്ചു പോയി. ആ കുഞ്ഞിനെയും വച്ച് അത്രയും ദിവസം ഞങ്ങളോടൊപ്പം സഹകരിച്ച് നിന്ന് സംവൃതയോട് എനിക്ക് എന്ത് ദേഷ്യം തോന്നാനാണ്. അത്രയും സഹിച്ചും സഹകരിച്ചും നിന്നതിന് നന്ദി മാത്രമേയുള്ളൂ- ബിജു മേനോന്‍ പറയുന്നു.