HomeNewsLatest Newsതിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. കർമ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ. 1997 ൽ പ്രദർശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബൽറാം സിനിമയിൽ എത്തുന്നത്. മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), , കാശി (നോവൽ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. 1983ൽ മുയൽഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments