ആദിവാസികള്‍ക്ക് വിഷുക്കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്; ഇതാണ് യഥാർത്ഥ താരമെന്ന്‌ ആരാധകർ

109

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വിഷുക്കൈനീട്ടവുമായി ഇത്തവണയും പതിവ് തെറ്റിക്കാതെ സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയില്‍ എത്തി. ഇത്തവണ ശാരീരികമായി തീര്‍ത്തും അവശത അനുഭവിക്കുന്നവരെയും തളര്‍ന്ന് കിടക്കുന്നവരെയുമാണ് സന്ദര്‍ശിച്ചത്. കതിരംപതി, തൂവ, ഉറിയന്‍ചാള, ചാവടിയൂര്‍ എന്നീ ഊരുകളില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി. പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതലാണ് എല്ലാവര്‍ഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തി തുടങ്ങിയത്. സഹായവുമായി ആളും ആരവവുമില്ലാതെ ഊരുകളില്‍ പോകും. മുന്‍വര്‍ഷങ്ങളിലൊന്നും പതിവുമുടക്കിയിട്ടില്ല. ഇത്തവണയും എത്തിയത് വിഷുകൈനീട്ടവുമായാണ്.