മോദിക്ക് ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ; വെല്ലുവിളിയുമായി നടി ഖുശ്ബു

23

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി പ്രചാരണത്തിനെത്തിയ താരം, രാഹുല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അറിയിച്ചത്. തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയെ കാണാന്‍ മണിക്കൂറുകളോളമാണ് ജനക്കൂട്ടം കാത്തുനിന്നത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തമാതിരി ഫീല്‍ എന്ന രജനി ഡയലോഗുമായി ഖുശ്ബു പ്രസംഗം ആരംഭിച്ചപ്പോള്‍ വന്‍ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്

മാനന്തവാടിക്ക് സമീപം കുഞ്ഞോമിലായിരുന്നു ഖുശ്ബു പങ്കെടുത്ത പൊതുയോഗം.തുടര്‍ന്ന് നിരവില്‍ പുഴ മുതല്‍ പനമരം വരെ റോഡ് ഷോയും നടത്തി. രാഷ്ട്രീയ എതിരാളി സിപിഎമ്മല്ല ബി ജെ പിയാണെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ താരം പ്രസംഗത്തില്‍ വ്യക്തമാക്കിയത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് ഒപ്പമുള്ള സിപിഎമ്മിനെ കേരളത്തില്‍ എതിര്‍ക്കുന്നതില്‍ തെറ്റില്ലെന്നും ഖുശ്ബു പറഞ്ഞു.