HomeNewsLatest Newsശബരിമലയിൽ വേണം സുരക്ഷാ സംവിധാനത്തിൽ കരുതൽ

ശബരിമലയിൽ വേണം സുരക്ഷാ സംവിധാനത്തിൽ കരുതൽ

ഇടുക്കി: ശബരിമലയില്‍ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെടുന്നോ?  ലക്ഷ ക്കണക്കിന് ആളുകൾ അയ്യപ്പ ദർശനം നേടുന്ന പുണ്യഭൂമിയിൽ ആളുകളുടെ സുരക്ഷക്ക് അധികൃതർ ഒരു വിലയും കൽപ്പിക്കുന്നില്ല എന്നു തോന്നിപ്പോകും സുരക്ഷാ സംവിധാനങ്ങൾ കണ്ടാൽ.  വന്‍ പോലീസ്‌ പടയും സുരക്ഷാസംവിധാനങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും പരിശോധനാ ഉപകരണങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. സന്നിധാനത്തും പമ്പയിലും ഉപയോഗിക്കുന്ന മെറ്റല്‍ ഡിറ്റക്‌ടറുകള്‍ മിക്കതും പഴയതും പലതും പ്രവർത്തിക്കാത്തതുമാണ്. . ആയുധങ്ങളുമായി ക്ഷേത്രത്തിലേക്കു കടക്കാതിരിക്കാനായി പമ്പാ ഗണപതിക്കോവിലിനും സന്നിധാനത്തു നടപ്പന്തലിനു സമീപവും ഡോര്‍ മെറ്റല്‍ ഡിറ്റക്‌ടര്‍ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമല്ല. രണ്ടു ഡോര്‍ മെറ്റല്‍ ഡിറ്റക്‌ടറില്‍ ഒരെണ്ണമാണു ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്‌. അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന കെല്‍ട്രോന്‍ രണ്ടുവര്‍ഷം ഇതിന്റെ പേരില്‍ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയെങ്കിലും പണികള്‍ നടന്നില്ല. ബാഗ്‌ സ്‌കാനര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബാഗിനുള്ളില്‍ എന്താണുള്ളതെന്നും തിരിച്ചറിയാനാകില്ല. ബാഗുകള്‍ തുറന്നും തപ്പിനോക്കിയുമൊക്കെയാണ്‌ ഇപ്പോള്‍ പരിശോധന. ഇതൊക്കെ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയിലെക്കാണ് വിരൽ ചൂണ്ടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments