HomeNewsLatest Newsശാശ്വതീകാനന്ദയുടെ തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി

ശാശ്വതീകാനന്ദയുടെ തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: അന്തരിച്ച ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് ഹൈകോടതി. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി. കെമാൽ പാഷ ഇക്കാര്യം ചോദിച്ചത്.

ശാശ്വതീകാനന്ദക്ക് തലക്ക് പരിക്കേറ്റതായി പരാതിക്കാരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ തലയോട്ടി തുറന്നു പരിശോധിച്ചിട്ടില്ലായെങ്കിൽ ഗുരുതര പ്രശ്നമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. പരിശോധിച്ചിട്ടുണ്ടെങ്കിൽ പോസ്റ്റ്മോർട്ടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ഡി.ജി.പി റിപ്പോർട്ട് നൽകണം. കൂടാതെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ് ഹാജരാക്കാനും ജസ്റ്റിസ് കെമാൽ പാഷ നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments