‘ബാഹുബലി’യുടെ സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു

42

ബാഹുബലി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രശസ്ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

‘എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങള്‍ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്‍്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്‍്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.’- അദ്ദേഹം കുറിച്ചു. രൗജമൗലിക്ക് മുന്‍പ് നേരത്തെ ചില നടീനടന്മാര്‍ക്ക് തെലുങ്കില്‍ കോവിഡ് സ്ഥീരികരിച്ചിരുന്നു. ബാഹുബലി സീരിസിന് പിന്നാലെ രാംചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ നായകന്മാരാക്കി കൊണ്ടുളള രൗദ്രം രണം രുധിരം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കവേയാണ് കോവിഡ് വ്യാപനം ഉണ്ടായത്.