HomeNewsShortഅഭിമാന നിമിഷം: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി; അംബാല വ്യോമ താവളത്തിൽ ജല സല്യൂട്ട്...

അഭിമാന നിമിഷം: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി; അംബാല വ്യോമ താവളത്തിൽ ജല സല്യൂട്ട് നൽകി സ്വീകരണം

റഫേല്‍ യുദ്ധ വിമാനങ്ങൾ ഇന്ത്യന്‍ മണ്ണിലിറങ്ങി. ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ് ഹരിയാനയിലെ അംബാനയിൽ ഇറങ്ങിയത്. ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് വിമാനങ്ങള്‍ ലക്ഷ്യത്തിലെത്തിയത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ വിമാനങ്ങള്‍ക്ക് പാരമ്ബര്യ രീതിയിലുള്ള ജല സല്യൂട്ട് നല്‍കി. ഇന്ത്യന്‍ സേനയിലേക്ക് വിമാനങ്ങളെ ഔദ്യോഗികമായി പിന്നീട് ചേര്‍ക്കും. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ കടലിനു ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു മുകളില്‍ വച്ച്‌ ഫ്രഞ്ച് എയര്‍ഫോഴ്‌സ് ടാങ്കര്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു. 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രനിലെ കമാന്റിങ് ഓഫിസര്‍മാരായ ക്യാപ്റ്റന്‍ ഹര്‍കിരാത് സിങ്, വിങ് കമാന്റര്‍ എംകെ സിങ്, ആര്‍ കതാരിയ, സുദ്ധു, അരുണ്‍ എന്നിവരാണ് വിമാനം പറത്തിയത്. ഇവര്‍ ഇന്നു തന്നെ വ്യോമയാന മേധാവിയെ കാണും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments