HomeNewsLatest Newsട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്ബിഐ റെയ്ഡ്; എല്ലാം ടെലിവിഷനിൽ തത്സമയം കണ്ട് ട്രംപ്

ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്ബിഐ റെയ്ഡ്; എല്ലാം ടെലിവിഷനിൽ തത്സമയം കണ്ട് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘനാളായുള്ള അഭിഭാഷകനും വിശ്വസ്തനുമായ മൈക്കല്‍ കോഹന്റെ ഓഫീസില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) റെയ്ഡ് നടത്തി. 2006ല്‍ ട്രംപിനെതിരെ ആരോപണം ഉന്നയിച്ച പോണ്‍ താരം സ്‌റ്റോമി ഡാനിയലിനെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ രേഖകള്‍ ഓഫീസില്‍ നിന്ന് എഫ്ബിഐ പിടിച്ചെടുത്തു. ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയിലുള്ള യുഎസ് അറ്റോര്‍ണി ഓഫീസ് കമ്മീഷന്‍ ചെയ്ത സെര്‍ച്ച് വാറന്റ് ഉപയോഗിച്ചാണ് എഫ്ബിഐ കോഹന്റെ ഓഫീസില്‍ കടന്നുകയറി പരിശോധന നടത്തിയതെന്ന് കോഹന്റെ അഭിഭാഷകന്‍ സ്റ്റീഫന്‍ റയാന്‍ പറഞ്ഞു.

സ്റ്റോമിയെ സംബന്ധിച്ച്‌ കോഹനും ട്രംപുമായി നടത്തിയ ആശയവിനിമയത്തിന്റെ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായായാണ് സൂചന. അതേസമയം റെയ്ഡിനെ കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എഫ്ബിഐ റെയ്ഡ് അദ്ദേഹം ടെലിവിഷനില്‍ കാണുകയും ചെയ്തു. കോഹന്‍ താമസിച്ചിരുന്ന പാര്‍ക്ക് അവന്യൂവിലെ ലൂയിസ് റീജന്‍സി ഹോട്ടലിലും എന്‍ബിസി സ്റ്റുഡിയോക്ക് മുകളിലുള്ള റോക്ക്‌ഫെല്ലര്‍ പ്ലാസയിലെ ഓഫീസിലുമായിരുന്നു പരിശോധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments