HomeSportsരാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ വിജയം; ധവാന് അര്‍ദ്ധസെഞ്ചുറി

രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ വിജയം; ധവാന് അര്‍ദ്ധസെഞ്ചുറി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 126 റണ്‍സെന്ന വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കി നില്‍ക്കെ സണ്‍റൈസേഴ്‌സ് മറികടന്നു. സണ്‍റൈസേഴ്‌സിനു വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി. സ്‌കോര്‍: രാജസ്ഥാന്‍ 125/9 (20), സണ്‍റൈസേഴ്‌സ് 127/1 (15.5). ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിനെ നഷ്ടമായി. 4 റണ്‍സെടുത്ത ഡാര്‍സി റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്‌സിന് വേഗം കുറവായിരുന്നു. സഞ്ജു സാംസണ്‍ മികച്ച രീതിയിലാണ് കളിച്ചത്. എന്നാല്‍ രഹാനെ 13 റണ്‍സെടുത്ത് പുറത്തായി.

അഞ്ചു റണ്‍സെടുത്ത സ്‌റ്റോക്‌സിനെ സ്റ്റാന്‍ലെയ്കിന്റെ പന്തില്‍ മികച്ച ക്യാച്ചിലൂടെ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പവലിയനിലേക്ക് അയച്ചു. 17 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയെയും അര്‍ധസെഞ്ചുറിക്കടുത്തെത്തിയ സഞ്ജു സാംസണെയും ഷാക്കിബ് എറിഞ്ഞ 14ാം ഓവറില്‍ നഷ്ടമായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. 42 പന്തില്‍ അഞ്ചു ബൗണ്ടറികള്‍ സഹിതം 49 റണ്‍സാണ് സഞ്ജു നേടിയത്. പിന്നീടെത്തിയ കൃഷ്ണപ്പ ഗൗതം നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. ശ്രേയസ്സ് ഗോപല്‍ (18), ജോസ് ബട്ട്‌ലര്‍ (6), ജയദേവ് ഉനദ്കട് (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. സണ്‍റൈസേഴ്‌സിന് വേണ്ടി ഷാക്കിബ് അല്‍ ഹസനും സിദ്ധാര്‍ത്ഥ് കൗളും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് അനായാസമാണ് ബാറ്റ് വീശിയത്. രണ്ടാം ഓവറില്‍ അഞ്ചു റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ മികച്ച ഫോമിലായിരുന്നു. ബൗണ്ടറിയിലൂടെയാണ് ധവാന്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോയത്. മത്സരത്തിന്റെ പന്താം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സിനെ ബൗണ്ടറി പായിച്ച് ധവാന്‍ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 33 പന്തുകളില്‍ നിന്നാണ് ധവാന്റെ 29-ാം ഐ പി എല്‍ ഫിഫ്റ്റി. രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധവാനും വില്യംസണും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ധവാന്‍ 77 റണ്‍സെടുത്തും വില്യംസണ്‍ 36 റണ്‍സെടുത്തും പുറത്താവാതെ നിന്നു. 13 ഫോറുകളും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. രാജസ്ഥാന് വേണ്ടി ജയദേവ് ഉനദ്കട് ഒരു വിക്കറ്റ് വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments