HomeNewsLatest Newsനിപ്പ; കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്; 136 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍

നിപ്പ; കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്; 136 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് 136 പേര്‍ നിരീക്ഷണത്തില്‍. 160 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യുവി ജോസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ്31 വരെ റ്റ്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കളക്ടര്‍ വിലക്കിയിട്ടുണ്ട്.

വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച്‌ മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. മൂസ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതാണ്. മൂസ കൂടി മരിച്ചതോടെ മരണം 12 ആയി. നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനായി കോഴിക്കോട് മരുന്ന് എത്തിച്ചിരുന്നു. ഇന്ന് 8000 ഗുളികകള്‍ കൂടി എത്തിക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments