HomeAround KeralaThrissurവയൽ നികത്താന്‍ ഭൂമാഫിയയുടെ ഹൈടെക് വിദ്യ; ; ഏക്കറുകണക്കിന് വയൽ നികത്തിയത് ഒരുലോഡ് മണ്ണ് പോലും...

വയൽ നികത്താന്‍ ഭൂമാഫിയയുടെ ഹൈടെക് വിദ്യ; ; ഏക്കറുകണക്കിന് വയൽ നികത്തിയത് ഒരുലോഡ് മണ്ണ് പോലും ഇറക്കാതെ; ആ വിദ്യ ഇങ്ങനെ: വീഡിയോ കാണാം

പരിസരവാസികള്‍ പോലും അറിയാതെ ഭൂമി നികത്താന്‍ ഹൈടെക് വിദ്യ ആവിഷ്കരിച്ച് കുന്നംകുളത്തെ ഭൂമാഫിയ. പുറത്തു നിന്ന് മണ്ണ് എത്തിക്കാതെ ഏക്കറുകണക്കിന് വയലുകള്‍ നികത്തിയെടുക്കാനുള്ള ബുദ്ധിയാണ് കുന്നംകുളം മോഡലിന് പിന്നില്‍. സ്വാഭാവികമെന്ന് തോന്നിക്കും വിധം, സീറോ ബജറ്റ് കൃഷിയുടെ ചുവടുപിടിച്ചാണ് നിയമലംഘനം നടക്കുന്നത്. ഒരുലോഡ് മണ്ണുപോലും പാടത്തിറക്കാതെ ഒരേക്കര്‍ ഭൂമിയാണ് കുന്നംകുളം കമ്ബിപ്പാലത്തെ ‍വന്നേരിവളപ്പില്‍ അബ്ദുറഹ്മാന്‍ നികത്തിക്കൊണ്ടിരിക്കുന്നത്.

വയലില്‍ അഞ്ചടി താ‍ഴ്ച്ചയില്‍ കു‍ഴികളെടുത്ത് അതില്‍ ചകിരിയും, ഓലമടലുകളും നിറയ്ക്കുന്നതാണ് ആദ്യ ഘട്ടം.കു‍ഴിയില്‍ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ഇതിനു മുകളില്‍ നിരത്തും. പിന്നീട് മടലുകള്‍ ഉപയോഗിച്ച്‌ അടിച്ചുറപ്പിച്ച്‌ വെള്ളം നനയക്കുന്നതോടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. നാലടിയോളമാണ് ഭൂ പ്രദേശം ഉയരുന്നത്. ഉയര്‍ത്തിയെടുക്കുന്ന സ്ഥലത്ത് മാവിന്‍ തൈകള്‍ നട്ട് വളര്‍ത്തി കരഭൂമിയാക്കി മാറ്റുകയാണ് തന്ത്രം.

കൃത്യമായി ആസുത്രണം ചെയ്ത പദ്ധതിപ്രകാരം, പരിസര വാസികള്‍ പോലും അറിയാതെയാണ് നികത്തല്‍ നടന്നു വന്നത്.ചകിരിയും മണ്ണും ഇടകലര്‍ത്തിയുള്ള പ്രയോഗം മാവുകളുടെ വളര്‍ച്ച പെട്ടെന്നാക്കും. ഒട്ടുമാവുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മാവുകള്‍ കായ്ച്ചു തുടങ്ങും. ഇതോടെ കരഭൂമിയെന്ന് തെളിയിച്ച്‌ ഡാറ്റാ ബാങ്കില്‍ തിരുത്തലുകള്‍ നടത്തുകയാണ് തട്ടിപ്പിന്‍റെ രീതി. നിയമലംഘനം ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ നികത്തല്‍ നടയാനെത്തി. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വില്ലേജ്, താലൂക്ക് അധികാരികളോ, പോലീസോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.

കടപ്പാട്: കൈരളി ന്യൂസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments