സദാചാര പോലീസ് അതിക്രമം: തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ അറസ്റ്റില്‍

81

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ അറസ്റ്റില്‍. പ്രസ് ക്ലബ്ബിലെത്തിയാണ് പേട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സദാചാര പോലീസ് ചമഞ്ഞ് മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി രാധാകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. രാധാകൃഷ്ണനെതിനെ നടപടി വേണണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേട്ട പോലീസ് പ്രസ് ക്ലബ്ബിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.