HomeNewsLatest Newsസീരിയൽ നടിയുടെ വീട്ടിൽ നിന്നും രാത്രി നാട്ടുകാർ പിടികൂടിയ എസ് ഐ ക്കെതിരെ നടപടി

സീരിയൽ നടിയുടെ വീട്ടിൽ നിന്നും രാത്രി നാട്ടുകാർ പിടികൂടിയ എസ് ഐ ക്കെതിരെ നടപടി

സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്‌ഐ സജീവ് കുമാറിനെതിരെ സി.ഐ നടപടിക്ക് ശുപാര്‍ശ ചെയ്തു. പുത്തന്‍കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് എസ്.ഐ പിടിയിലായത്. സ്ഥിരമായി ഇവിടെയെത്താറുള്ള എസ്.ഐയെ നാട്ടുകാര്‍ നേരത്തെ നോട്ടമിട്ടിരുന്നു. പതിവുപോലെ കഴിഞ്ഞദിവസവും ഇവിടെയെത്തിയ എസ്.ഐയെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. നാട്ടുകാരെ വിരട്ടിയും തെറിവിളിച്ചും രക്ഷപെടാന്‍ നോക്കിയെങ്കിലും വിട്ടില്ല.

 

 

അതേസമയം, എസ്.ഐയേയും നടിയേയും മര്‍ദ്ദിച്ച പത്തോളം നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെയാണ് നടിയുടെ വീട്ടില്‍ രാത്രിസന്ദര്‍ശനത്തിനെത്തിയ എസ്.ഐ സജീവ് കുമാറിനെ നാട്ടുകാര്‍ പൊക്കിയത്. ചോദ്യം ചെയ്യലിന് വേണ്ട വിധം സഹകരിക്കാതിരുന്ന എസ്‌ഐയെ പരസ്യമായി മൂന്നാം മുറയില്‍ത്തന്നെ ചോദ്യം ചെയ്തു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് പ്രവഹിച്ചു. റോഡില്‍ കാണുന്നവരെ പ്രായഭേതമില്ലാതെ തെറിവിളിക്കുന്നത് ഇദ്ദേഹത്തിന് ഒരു ശീലമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. എസ്‌ഐ ജിവിതത്തില്‍ പറഞ്ഞിന്റെ പത്തിരട്ടി തെറി ചുരുങ്ങിയ സമയംകൊണ്ട് നാട്ടുകാരില്‍ നിന്നും കേട്ടുവെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ ചിലര്‍ എസ്.ഐയേയും നടിയേയും കൈകാര്യം ചെയ്യുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments