HomeNewsLatest Newsഅയല്‍വാസി കളിയാക്കി; പ്ലസ് ടു വിദ്യാർത്ഥി മറുപടി നല്‍കിയത് ബോംബുകൊണ്ട്; സംഭവം കൊല്ലത്ത്

അയല്‍വാസി കളിയാക്കി; പ്ലസ് ടു വിദ്യാർത്ഥി മറുപടി നല്‍കിയത് ബോംബുകൊണ്ട്; സംഭവം കൊല്ലത്ത്

കളിയാക്കിയ അയല്‍വാസിയെ വിദ്യാര്‍ഥി ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ പാരിപ്പള്ളി കോലായില്‍ നാലുമാസമായി വാടകയ്ക്കുതാമസിക്കുന്ന കഴക്കൂട്ടം പനച്ചുംമൂട് സ്വദേശി അഖിലിനെ(19) പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് അഞ്ച് ബോംബുകളും പിടിച്ചെടുത്തു. പാരിപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അഖില്‍.

പാരിപ്പള്ളി മൈലാടുംപാറ ഐ.ഒ.സി. റോഡില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മൈലാടുംപാറയില്‍ ഈസ്റ്റേണ്‍ ഏജന്‍സീസ് നടത്തുന്ന അഫ്‌സല്‍ ഖാനെ(35)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നടന്നുപോവുകയായിരുന്ന അഫ്‌സല്‍ ഖാന്റെ പിന്നാലെ എത്തി ബാഗില്‍നിന്ന് രണ്ട് ബോംബുകളെടുത്ത് അഖില്‍ എറിയുകയായിരുന്നു. ആദ്യത്തെ ബോംബ് പൊട്ടിത്തെറിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ അഫ്‌സല്‍ ഖാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാമത്തെ ബോംബ് പുല്‍ക്കാട്ടില്‍ വീണതിനാല്‍ പൊട്ടിയില്ല. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അഖില്‍ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് എത്തിയ പൊലീസ് റബ്ബര്‍ എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിയ അഖിലിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി എസ്.ഐ. പി.രാജഷ്, എ.എസ്.ഐ. സലിം, സി.പി.ഒ. മിഥുന്‍ എന്നിവരാണ് പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments